ജീവിത ലാളിത്യമാണ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരും വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരും ശൈഖുനാ കണ്ണിയത്ത് ഉസ്താദുമൊക്കെ ഊര്‍ജം പകര്‍ന്ന അതേ പീഠത്തിലിരുന്ന് സമുദായത്തെ നയിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ പിന്‍ഗാമി. കേരളീയ മതവൈജ്ഞാനിക രംഗത്ത് ജീവിച്ചിരിക്കുന്ന കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഏറ്റവും ശ്രദ്ധേയന്‍.ദര്‍സി അധ്യാപന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയും സമസ്ത മുശാവറയില്‍ 42 വര്‍ഷം പിന്നിടുകയും ചെയ്ത ശൈഖുനായുടെ തഴക്കവും പഴക്കവും പരിചയ സമ്പത്തും നേതൃരംഗത്ത് പ്രസ്ഥാനത്തിന്റെ വലിയ മുതല്‍കൂട്ടായിരുന്നു. സമസ്തയില്‍ ഏറ്റവും പഴക്കമുള്ള മുശാവറ മെമ്പറും ശൈഖുനയായിരുന്നു.
പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മസ്അലകള്‍ ചോദിക്കാനും പലരും അവസാനമായി എത്തുക പട്ടിക്കാട് ജാമിഅയുടെ പഴയ ബ്ലോക്ക് ശൈഖുനാ ശംസുല്‍ ഉലമ കഴിഞ്ഞിരുന്ന...