1998-ല്‍ മലപ്പുറം കാട്ടുങ്ങലില്‍ നടന്ന ഒരു ബസപകടം കല്യാണപാര്‍ട്ടി സഞ്ചരിച്ച ജീപ്പും ബസും കൂട്ടിയിടിച്ചുണ്ടായ ഭീകര ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. മലപ്പുറം കാളമ്പാടിയിലെ 15 ഉം 17 ഉം പ്രായമായ രണ്ട് പെണ്‍കുട്ടികള്‍ കൂടി തല്‍ക്ഷണം മരിച്ചു. രണ്ടു പേരും കാളമ്പാടിക്കാര്‍ക്ക് എല്ലാമെല്ലാമായ അരീക്കത്ത് മുഹമ്മദ് മുസ്‌ലിയാരുടെ മക്കള്‍ കല്യാണ പ്രായത്തോടടുക്കുന്ന രണ്ട് യുവമിഥുനങ്ങള്‍ കാളമ്പാടി ഗ്രാമം വാര്‍ത്ത കേട്ട് അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.
വിവമറിയുമ്പോള്‍ പിതാവ് മുഹമ്മദ് മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. ജാമിഅയിലെ ജീവനക്കാര്‍ വിവരം എങ്ങനെ ഉസ്‌താദിനെ അറിയിക്കുമെന്നറിയാതെ വിയര്‍ക്കുന്ന നിമിഷം ദുഃഖം കടിച്ചമര്‍ത്തി അവര്‍ ബുഖാരി ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന ഉസ്‌താദിനെ വിവരമറിയിച്ചു. ഒരു നിമിഷം, `ഇന്നാലില്ലാഹി...