മലപ്പുറം: ചൊവ്വാഴ്ച അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളുടെ നീണ്ടനിര. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലാണ് മയ്യിത്ത് ആദ്യം പൊതുദര്‍ശനത്തിന് വെച്ചത്. മുസ്‌ലിയാരുടെ ശിഷ്യരടക്കം ഒട്ടേറെപ്പേര്‍ ഇവിടെയെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് ശേഷം അഞ്ചുമണിയോടെയാണ് മൃതദേഹം കാളമ്പാടിയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ആറ് മണിക്ക് കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സില്‍ എത്തിച്ച മയ്യിത്ത് ദര്‍ശിക്കാന്‍ ആയിരങ്ങള്‍ മണിക്കൂറുകള്‍ വരിനിന്നു.
കോട്ടുമലയില്‍ നടന്ന ആദ്യ ജനാസ നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍, സയ്യിദ്അബ്ബാസലി ശിഹാബ്തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, എം.എല്‍.എമാരായ അബ്ദുസ്സമ്മദ് സമദാനി, ടി.എ. അഹമ്മദ്കബീര്‍, അഡ്വ. എം. ഉമ്മര്‍, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, പി. ഉബൈദുല്ല, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. ശ്രീരാമകൃഷ്ണന്‍, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ്, എം.സി. മായിന്‍ഹാജി, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ്, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാനപ്രസിഡന്റ് പി.എം. സാദിഖലി, സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ തുടങ്ങിയവര്‍ മരണവിവരം അറിഞ്ഞയുടന്‍ ജാമിഅ നൂരിയ്യയിലും കാളമ്പാടിയിലെ വസതിയിലുമെത്തി.
കോഴിക്കോട് ഖാസിമാരായ സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ്തങ്ങള്‍, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, മലപ്പുറം ഖാസി ഒ.പി.എം മുത്തുക്കോയതങ്ങള്‍ തുടങ്ങിയവരും മയ്യിത്ത് സന്ദര്‍ശിച്ചു.
Posted on: 04 Oct 2012
Thursday, May 16, 2013
അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
9:48 PM
Unknown
No comments
0 comments:
Post a Comment