Thursday, May 16, 2013

അനുശോചനങ്ങള്‍



പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠന്‍- ഹൈദരലി തങ്ങള്‍

മലപ്പുറം: മഹാന്‍മാരായ പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാളമ്പാടി മുസ്‌ലിയാരുടെ നിര്യാണം സമുദായത്തിന് വലിയ നഷ്ടമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു




ലളിതജീവിതം നയിച്ച പണ്ഡിതന്‍- സമദാനി

കോട്ടയ്ക്കല്‍: സാധാരണക്കാരനെപ്പോലെ ജീവിച്ചതായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ഏറ്റവുംവലിയ പ്രത്യേകതയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്തയുടെ സംഘടനാപരമായ വളര്‍ച്ചയും ഭദ്രതയും അദ്ദേഹം പരിപോഷിപ്പിക്കുകയും ചെയ്തു. പ്രശസ്തപണ്ഡിതന്‍, പ്രഗല്ഭനായ അധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഓര്‍ക്കപ്പെടുമെന്നും സമദാനി പറഞ്ഞു.


നഷ്ടമായത് തലയെടുപ്പുള്ള പണ്ഡിതനെ- കുഞ്ഞാലിക്കുട്ടി

സാമൂഹികമാറ്റങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പണ്ഡിതവര്യനായിരുന്നു കാളമ്പാടി മുസ്‌ലിയാരെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തലയെടുപ്പുള്ള ഒരു പണ്ഡിതനെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ സമുദായത്തിന് നഷ്ടമായിരിക്കുന്നത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

0 comments:

Post a Comment