Monday, December 2, 2013

അതിശയിപ്പിച്ച ധന്യജീവിതം

ഹസനുല്‍ ബസരിയുടെ ജ്ഞാനസദസ്സ്‌. പതിനായിരം ദിര്‍ഹമും വിലപിടിപ്പുള്ള വസ്‌ത്രങ്ങളുമായി ഒരു ശിഷ്യന്‍ ഗുരുവിന്റെ മുമ്പിലെത്തി. ഗുരുവര്യന്‌ വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ നല്‍കി അനുഗ്രഹം വാങ്ങാനെത്തിയതാണ്‌ ശിഷ്യന്‍. ഹസന്‍ ബസരി (റ) അത്‌ തിരസ്‌കരിച്ചുകൊണ്ട്‌ പറഞ്ഞത്‌, ഇത്‌ നിനക്ക്‌ കൊണ്ട്‌ പോവാം. ഇത്തരം ജ്ഞാന സദസ്സുകളിരിക്കുന്നവര്‍ക്ക്‌ ഈ അമൂല്യ ഉപഹാരങ്ങള്‍ സ്വീകരിച്ചാല്‍ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഒന്നും ലഭ്യമാവാതെപോവുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു എന്നായിരുന്നു. സമസ്‌തയുടെ അഭിവന്ദ്യ അദ്ധ്യക്ഷനും പതിനായിരക്കണക്കിന്‌ പണ്ഡിതരുടെ ഗുരുവര്യനുമായിരുന്ന കാളമ്പാടി ഉസ്‌താദിന്റെ ജീവിതം ഓര്‍ക്കുമ്പോള്‍ ഹസനുല്‍ബസരിയുടെ(റ) ഈ ജ്ഞാനസദസ്സിന്റെ മുമ്പില്‍ നടന്ന സംഭവം, പട്ടിക്കാട്‌ ജാമിഅ നൂരിയ്യയുടെ കാളമ്പാടി ഉസ്‌താദിന്റെ റൂമില്‍ പലപ്പോഴും നടന്നതാണ്‌. ഭൗതിക പ്രമത്തത തെല്ലുമില്ലാതെ,...

അരീക്കോട്ടെ ആദ്യപാഠങ്ങള്‍

1961-ല്‍ മഞ്ചേരി-തൃക്കലങ്ങോട്‌ സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങളുടെ (മുസ്‌ലിം ലീഗ്‌ നേതാവും പ്രമുഖ എഴുത്തുകാരനുമായ എം.ഐ. തങ്ങളുടെ പിതാവ്‌) ദര്‍സില്‍നിന്നാണ്‌ ഞാന്‍ അരീക്കോട്‌- താഴത്തങ്ങാടിയിലെ കാളമ്പാടി ഉസ്‌താദിന്റെ ദര്‍സില്‍ എത്തിയത്‌. ബാഖിയാത്തില്‍നിന്ന്‌ രണ്ടാം റാങ്കിന്റെ തിളക്കവുമായി കേരളത്തിലെത്തിയ ഉസ്‌താദ്‌ ആദ്യമായി ദര്‍സ്‌ തുടങ്ങിയ കാലമാണത്‌. എന്റെ സഹോദരീ ഭര്‍ത്താവാണ്‌ ഉസ്‌താദിന്റെ ദര്‍സില്‍ എന്നെ ചേര്‍ത്തത്‌. ഖത്‌റുന്നദയിലെ `ബാബുല്‍ മുബ്‌തദഇ വല്‍ഖബരി' എന്ന അധ്യായം മുതല്‍ അവിടെനിന്നും പഠനം ആരംഭിച്ചു. നഹ്‌വ്‌, സ്വര്‍ഫ്‌, മന്‍ത്വിഖ്‌, മആനി, ഫിഖ്‌ഹ്‌, ഹദീസ്‌, തഫ്‌സീര്‍ തുടങ്ങിയ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്‌ ഉസ്‌താദില്‍നിന്നാണ്‌. അധ്യാപന രീതിയിലും ദര്‍സിന്റെ ശൈലിയിലും ആകര്‍ഷണീയവും വൈവിധ്യവുമായ ഒരു വഴി ഉസ്‌താദിനുണ്ടായിരുന്നു....

നിസ്വാര്‍ത്ഥന്‍

ജീവിതത്തിലെന്നും ഒരുപദേഷ്‌ടാവായിരുന്നു എനിക്ക്‌ കാളമ്പാടി ഉസ്‌താദ്‌. വ്യക്തി ജീവിതത്തിനും പൊതു ജീവിതത്തിനും എന്നും ഉസ്‌താദിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്‌. അത്‌കൊണ്ട്‌ തന്നെ ഉസ്‌താദുമായി വളരെ അടുത്ത വ്യക്തി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌ വലിയ സൗഭാഗ്യമായി ഞാന്‍ കാണുന്നു. പൊതുജീവിതത്തിന്റെ തുടക്ക കാലംതൊട്ട്‌ തന്നെ ഞാന്‍ ഉസ്‌താദുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. മലപ്പുറം നഗര സഭാ ചെയര്‍മാനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ആ സമയത്താണ്‌ കൂടുതല്‍ അടുത്തത്‌. അതിന്‌ കാരണം ഉസ്‌താദിന്റെ ദേശം മലപ്പുറത്തിന്റെ സമീപമായ കാളമ്പാടിയിലായിരുന്നു എന്നത്‌ തന്നെ. ഞാന്‍ എം.എല്‍.എ ആയപ്പോഴും പിന്നീടും ആ ബന്ധം സുദൃഢമായി തന്നെ തുടര്‍ന്നു. ഞാന്‍ പല ആവശ്യങ്ങള്‍ക്കായി ഉസ്‌താദിന്റെ വീട്ടില്‍ പോയിട്ടുണ്ട്‌. ഉസ്‌താദിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളാണ്‌ ഞാന്‍. പൊതുപ്രവര്‍ത്തകര്‍ക്കുള്ള...

Sunday, December 1, 2013

കാളമ്പാടി ഉസ്താദ് : ജാമിഅയുടെ ജീവനാഡി

ഒരു ഉന്നത മതപാഠശാല എന്ന കേരളീയ മുസ്‌ലിംകളുടെ അഭിലാഷം ജാമിഅഃ നൂരിയ്യ അറബിക്‌ കോളജിന്റെ പിറവിയിലൂടെ സാക്ഷാത്‌കൃതമായി. ആരംഭഘട്ടത്തില്‍ തന്നെ ജാമിഅയില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ജാമിഅ പഠന കാലത്താണ്‌ ഞാന്‍ കാളമ്പാടി ഉസ്‌താദിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ജീവിതത്തിലും പെരുമാറ്റത്തിലും ചില പ്രത്യേകതകള്‍ അന്നുതന്നെ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. മിതഭാഷിയും വിനയാന്വിതനുമായിട്ടാണ്‌ പരിചയിച്ച കാലം മുതല്‍ അന്ത്യംവരെ അദ്ദേഹത്തെ കാണപ്പെട്ടിരുന്നത്‌. ഒരു പ്രത്യേകതരം പോക്കറ്റ്‌ വാച്ചുമായിട്ടാണ്‌ അന്നദ്ദേഹം നടന്നിരുന്നത്‌. ആദ്യകാലത്തുതന്നെ ഇടക്കിടെ അദ്ദേഹം കോളജ്‌ സന്ദര്‍ശിക്കും. കോളജിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചിയലും അതിയായി സന്തോഷിക്കുകയും ചെയ്‌തു. കോളജിന്റെ പ്രവര്‍ത്തകനും പ്രചാരകനുമായിരുന്നു അന്നദ്ദേഹം. പില്‍ക്കാലത്ത്‌ ഞാന്‍ കോളജില്‍ മുദര്‍രിസായി നിയമിതനായപ്പോള്‍ അദ്ദേഹം...

കിതാബുകളില്‍ ജീവിച്ച മഹാന്‍

വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ തിരുമുറ്റത്ത്‌ വെച്ചാണ്‌ കൂട്ടിലങ്ങാടിക്കാരനായ ഞാനും കാളമ്പാടിയിലെ മുഹമ്മദ്‌ മുസ്‌ലിയാരും തമ്മിലെ ബന്ധം സുദൃഢമാകുന്നത്‌. രണ്ടാളുടെയും ജീവിതത്തിന്റെ വഴികളില്‍ പലപ്പോഴും ഒരുഏകാത്മകത പ്രകടമാകുന്നുണ്ട്‌. സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അദ്ധ്യക്ഷ പദവിയിലെ വിനയ സാന്നിധ്യമായിരുന്നെങ്കില്‍ ഈ എളിയവന്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ സ്റ്റേറ്റ്‌ പ്രസിഡണ്ടാണ്‌ ഇന്ന്‌. എനിക്ക്‌ കാളമ്പാടിയെക്കാള്‍ രണ്ട്‌ വയസ്സ്‌ കൂടുതലുണ്ടെങ്കിലും പ്രായം തളര്‍ത്താത്ത യുവത്വത്തിന്റെ പ്രസരിപ്പോടെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കണ്ട്‌ പരിചയമുള്ള ഇളം പ്രായത്തില്‍ തന്നെ ഉഖ്‌റവീ ചിന്തയോടെ ജീവിതം നയിച്ച കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ ഓര്‍ത്തെടുക്കുകയാണ്‌ ഞാനിപ്പോള്‍. ദര്‍സ്സ്‌ ജീവിതകാലത്ത്‌ ഞങ്ങള്‍ രണ്ടാളും വ്യത്യസ്‌ത ദിശകളിലായിരുന്നു. അടുത്ത നാട്ടുകാരായ രണ്ട്‌ മുതഅല്ലിമുകള്‍ എന്ന രീതിയിലുള്ള...

തികഞ്ഞ ആത്മജ്ഞാനി

ഞാനും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്‌. മറ്റു ബന്ധങ്ങള്‍ക്കൊക്കെയപ്പുറം ഞങ്ങള്‍ക്കിടയില്‍ ഒരാത്മീയ ബന്ധം തന്നെയുണ്ടായിരുന്നു. സംഘടനാരംഗത്ത്‌ അദ്ദേഹം അത്ര സജീവമായിട്ടില്ലാത്ത കാലത്ത്‌ തന്നെ സമസ്‌തയുടെ മുശാവറയിലൊക്കെ അദ്ദേഹം അംഗമായിരുന്നല്ലോ? വലിയ പണ്ഡിതനായിരുന്നു അദ്ദേഹം. എന്നാല്‍ പാണ്ഡിത്യം അദ്ദേഹത്തിന്‌ ഭൗതിക ജീവിതത്തിനുള്ള വഴിയായിരുന്നില്ല. സമസ്‌തയുടെ പ്രസിഡണ്ടൊക്കെ ആവുന്നതിന്‌ മുമ്പും ശേഷവും ഇവിടെ വന്നിട്ടുണ്ട്‌. എന്നോട്‌ ദുആ ചെയ്യിപ്പിക്കാറുണ്ട്‌. അസുഖ സമയത്ത്‌ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. മക്കളുടെയൊക്കെ കാര്യം പറഞ്ഞ്‌ ദുആ ഇരപ്പിക്കുമായിരുന്നു. ഞാനും മുഹമ്മദ്‌ മുസ്‌ലിയാരും പട്ടിക്കാട്ടൊക്കെ ഒപ്പം ഉണ്ടായിരുന്നു. എനിക്ക്‌ അന്നൊക്കെ അദ്ദേഹത്തെ നല്ല മതിപ്പായിരുന്നു. മുഹമ്മദ്‌ മുസ്‌ലിയാര്‍ക്ക്‌ എന്നെ വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്റെ മരണം വലിയ നഷ്‌ടം...

Thursday, June 27, 2013

ലളിത ജീവിതം; എളിമയുടെ പര്യായം

      ജീവിത ലാളിത്യമാണ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരും വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരും ശൈഖുനാ കണ്ണിയത്ത് ഉസ്താദുമൊക്കെ ഊര്‍ജം പകര്‍ന്ന അതേ പീഠത്തിലിരുന്ന് സമുദായത്തെ നയിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ പിന്‍ഗാമി. കേരളീയ മതവൈജ്ഞാനിക രംഗത്ത് ജീവിച്ചിരിക്കുന്ന കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഏറ്റവും ശ്രദ്ധേയന്‍.ദര്‍സി അധ്യാപന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയും സമസ്ത മുശാവറയില്‍ 42 വര്‍ഷം പിന്നിടുകയും ചെയ്ത ശൈഖുനായുടെ തഴക്കവും പഴക്കവും പരിചയ സമ്പത്തും നേതൃരംഗത്ത് പ്രസ്ഥാനത്തിന്റെ വലിയ മുതല്‍കൂട്ടായിരുന്നു. സമസ്തയില്‍ ഏറ്റവും പഴക്കമുള്ള മുശാവറ മെമ്പറും ശൈഖുനയായിരുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മസ്അലകള്‍ ചോദിക്കാനും പലരും അവസാനമായി എത്തുക പട്ടിക്കാട് ജാമിഅയുടെ പഴയ ബ്ലോക്ക് ശൈഖുനാ ശംസുല്‍ ഉലമ കഴിഞ്ഞിരുന്ന...

തനിമ ചോരാത്ത ജ്ഞാന തിളക്കം

 മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാളമ്പാടി. ‘സമസ്ത’ എന്ന കേരള മുസ്‌ലിം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി.ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിതപ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല. കോട്ടുമല ഉസ്താദ് ഏറെക്കാലം ദര്‍സ് നടത്തിയ വേങ്ങരക്കടുത്ത കോട്ടുമല എന്ന ദേശമാണ് ആ മഹാന്റെ പേരിനൊപ്പം അടയാളപ്പെട്ടു കിടക്കുന്നത്. അദ്ദേഹത്തിന്റെ ഏകമകനും സമസ്തകേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഉസ്താദ് കോട്ടുമല ബാപ്പു മുസ്‌ലിയാരും...

വിനയത്തിന്റെ മുദ്ര; തുളുമ്പാത്ത നിറകുടം

       മുസ്‌ലിം കേരളത്തിന്റെ ഉന്നതമായ പണ്ഡിതശ്രേണിയിലുള്ള ഒരാള്‍ കൂടി വിട്ടുപിരിഞ്ഞു. 43 വര്‍ഷക്കാലം സമസ്ത:യുടെ മുശാവറ അംഗവും എട്ടു വര്‍ഷത്തോളം അതിന്റെ അധ്യക്ഷനുമായിരുന്ന ഗുരുവര്യന്‍. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ കേരളത്തിലെ പണ്ഡിത സമൂഹത്തിലെ മുന്‍നിരയിലാണ് വിടവുവന്നിരിക്കുന്നത്. ഒരാള്‍ പോകുമ്പോള്‍ തുല്യപകരക്കാരില്ലാത്ത വ്യഥ, അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സമുദായം. നാനാഭാഗങ്ങളില്‍ നിന്ന് അനേകതരം അധാര്‍മികതകള്‍ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോഴാണ് പരിഹാരം കാണേണ്ടവര്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. പാണ്ഡിത്യവും പക്വതയും ജീവിതലാളിത്യവുംകൊണ്ട് ആധുനിക പണ്ഡിത സമൂഹത്തിന് റോള്‍ മോഡലായി നില്‍ക്കാന്‍ സാധിച്ചു എന്നതാണ് കാളമ്പാടി ഉസ്താദില്‍ നിന്ന് പകര്‍ത്തിയെടുക്കാവുന്ന മാതൃക. ആധുനികതയുടെ പരിവേഷങ്ങളെ മുഴുവന്‍ പടിക്കുപുറത്തുനിര്‍ത്തുകയും ആഢംബരങ്ങളെ ഇഛാശക്തികൊണ്ട് ബഹിഷ്‌ക്കരിക്കുകയും...

ചന്തങ്ങള്‍ തിരസ്‌ക്കരിച്ച്‌ ജീവിച്ച സാത്വികന്‍

       വിശുദ്ധിയുടെ വെണ്മ നിറഞ്ഞ ഒരു ജീവിതം കൂടി കണ്‍വെട്ടത്തില്‍ നിന്ന്‌ പടിയിറങ്ങിപ്പോയി. സര്‍വ്വതിന്റെയും പ്രയോജനം ആഘോഷമാക്കുകയും ധൈഷണിക ദാരിദ്ര്യം സാമൂഹിക മുന്നേറ്റങ്ങളെ നിര്‍ജീവമാക്കുകയും ചെയ്യുന്ന കാലത്താണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം. കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദത്തിലിരിക്കുകയും എളിമയുടെ പ്രകാശഗോപുരമായി ജ്വലിക്കുകയും ചെയ്‌തതായിരുന്നു ആ ജീവിതം. പ്രശസ്‌തിയുടെ പ്രലോഭനങ്ങള്‍ തേടിവന്നു വിളിച്ചപ്പോഴൊക്കെയും ആ ക്ഷണങ്ങള്‍ക്ക്‌ നേരെ നടത്തിയ സ്‌നേഹപൂര്‍ണമായ തിരസ്‌കാരങ്ങളാണ്‌ ആ ജീവിതത്തെ വേറിട്ടു നിര്‍ത്തിയത്‌. മതരംഗം പോലും അസ്വസ്ഥതയുടെ ഉച്ചഭാഷിണിയായി മാറിയ കാലത്ത്‌ അദ്ദേഹം കൂടെക്കരുതിയ മൂല്യങ്ങള്‍ക്ക്‌ പ്രസക്തിയേറെയുണ്ട്‌. അറിവിന്റെ ആകാശം തേടിയുള്ള അന്വേഷണമായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ ജീവിതം....

Sunday, May 19, 2013

ജ്ഞാനസപര്യയുടെ ഒരായുസ്‌

       1998-ല്‍ മലപ്പുറം കാട്ടുങ്ങലില്‍ നടന്ന ഒരു ബസപകടം കല്യാണപാര്‍ട്ടി സഞ്ചരിച്ച ജീപ്പും ബസും കൂട്ടിയിടിച്ചുണ്ടായ ഭീകര ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. മലപ്പുറം കാളമ്പാടിയിലെ 15 ഉം 17 ഉം പ്രായമായ രണ്ട്‌ പെണ്‍കുട്ടികള്‍ കൂടി തല്‍ക്ഷണം മരിച്ചു. രണ്ടു പേരും കാളമ്പാടിക്കാര്‍ക്ക്‌ എല്ലാമെല്ലാമായ അരീക്കത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ മക്കള്‍ കല്യാണ പ്രായത്തോടടുക്കുന്ന രണ്ട്‌ യുവമിഥുനങ്ങള്‍ കാളമ്പാടി ഗ്രാമം വാര്‍ത്ത കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. വിവമറിയുമ്പോള്‍ പിതാവ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്‌. ജാമിഅയിലെ ജീവനക്കാര്‍ വിവരം എങ്ങനെ ഉസ്‌താദിനെ അറിയിക്കുമെന്നറിയാതെ വിയര്‍ക്കുന്ന നിമിഷം ദുഃഖം കടിച്ചമര്‍ത്തി അവര്‍ ബുഖാരി ദര്‍സ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഉസ്‌താദിനെ വിവരമറിയിച്ചു. ഒരു നിമിഷം, `ഇന്നാലില്ലാഹി...

ആത്മീയതയുടെ കാവലാള്‍

         `നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു പത്രം വേണം എടോ' - 1990ല്‍ ശംസുല്‍ ഉലമ ഇ കെ ഉസ്‌താദ്‌ ഈ വിനീതനോട്‌ സംസാരത്തിനിടയില്‍ പറഞ്ഞ ഒരു വാക്ക്‌. അക്കാലത്ത്‌ ഈ വിനീതന്‍ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌. രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു. സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന്‌ വരുന്നു. ശംസുല്‍ ഉലമയുടെ ആ വാക്ക്‌ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാഥമിക പരിപാടികള്‍ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചത്‌ ആദരണീയനായി കാളമ്പാടി ഉസ്‌താദ്‌ അവര്‍കളായിരുന്നു. സുപ്രഭാതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ കോഴിക്കോട്‌ സജ്ജമാക്കിയ മീഡിയ സെന്റര്‍ സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യനായ അധ്യക്ഷന്‍ ഉസ്‌താദ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്‌തു. കണ്ണിയത്ത്‌ ഉസ്‌താദും ശംസുല്‍ ഉലമയും നേതൃത്വം നല്‍കിയ സമസ്‌തയുടെ അതേ രേഖയിലൂടെ...

ഹൃദയം നിറച്ച കടലുണ്ടി സന്ദര്‍ശനം

       കടലുണ്ടിയിലെ കടലോര ഗ്രാമത്തിലേക്ക്‌ എന്റെ വിവാഹ ദിവസം പച്ച ഷാളും തോളിലിട്ട്‌ നടന്നു വരുന്ന ഉസ്‌താദിന്റെ ചിത്രം ഹൃദയത്തിലെ ~ഓര്‍മ്മപുസ്‌കത്തില്‍ ഇന്നും ജീവനോടെയുണ്ട്‌. കല്ല്യാണ ക്ഷണവുമായി ഉസ്‌താദിന്റെ വീട്ടിലെത്തിയപ്പോള്‍ സൗകര്യപ്പെട്ടാല്‍ വരാമെന്നായിരുന്നു മറുപടി. പറഞ്ഞവാക്കും ചെയ്‌ത വാഗ്‌ദാനവും നിറവേറ്റുന്ന ജീവിതത്തിനാണ്‌ അര്‍ത്ഥമുളളതെന്ന തിരിച്ചറിവുളള ആ വലിയ മനുഷ്യന്‍ മലപ്പുറത്തെ കാളമ്പാടിയിലെ വീട്ടില്‍ നിന്നും വാഹനം കയറി എന്റെ ജീവിതമുഹൂര്‍ത്തത്തെ മംഗളകരമാക്കാന്‍ വന്ന നിമിഷം ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഉസ്‌താദ്‌ എന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നതായിരുന്ന ആ ജീവിതം. ദൈവത്തോടല്ലാതെ പ്രതിബന്ധതയില്ലാത്തതിനാല്‍ മതം പറയാന്‍ ആരും അവര്‍ക്ക്‌ തടസ്സമായിരുന്നില്ല. പ്രീതിയെന്നത്‌ ദൈവികമായതിനാല്‍ ആരേയും ഭയപ്പെടേണ്ടി വന്നിട്ടുമില്ല. കിതാബും മനനവും ആരാധനയുമായി ആ ജീവിതം...

നോമ്പനുഭവം പകര്‍ത്താനെത്തിയപ്പോള്‍...

         റമസാന്‍ മാസപ്പിറവി കാണാന്‍ മണിക്കൂറുകള്‍ മാത്രം. `ചന്ദ്രിക'യില്‍ ഇത്തവണ റമസാന്‍ വിശേഷങ്ങളുടെ തുടക്കം പണ്‌ഡിതശ്രേഷ്‌ഠനായ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരില്‍നിന്നാവണം. അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി. സൈതലവി കാളമ്പാടി ഉസ്‌താദിനെക്കുറിച്ച്‌ പറഞ്ഞുതന്നു. ചെന്നുകണ്ട്‌ സ്റ്റോറി തയ്യാറാക്കണം. ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ തേജസ്സോടെ നിറഞ്ഞുനില്‍ക്കുന്ന മഹാപണ്ഡിതനെ അഭിമുഖീകരിക്കാനുള്ള ശങ്ക സി.പി. മാറ്റിത്തന്നു. പിന്നെയും ഓരോരോ സംശയങ്ങള്‍. പുറപ്പെടുന്നതിന്‌ മുമ്പ്‌ ഹസ്സന്‍ സഖാഫിയെ വിളിച്ച്‌ ചോദിച്ചു. കൂടുതല്‍ അറിയുന്തോറും ചെറിയ ആധിവന്നു. കാളമ്പാടി ഉസ്‌താദിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാണ്‌ നിര്‍ദേശം. ആരും കേള്‍ക്കാത്ത പഴയകാലത്തെക്കുറിച്ച്‌ വായനക്കാരോട്‌ പറയണം. അത്‌ ഉസ്‌താദില്‍നിന്ന്‌ കേള്‍ക്കണം. കൗതുകത്തോടെ അവതരിപ്പിക്കണം. ചോദ്യങ്ങള്‍ കുറിച്ചുണ്ടാക്കി. ഉപചോദ്യങ്ങളെക്കുറിച്ച്‌...

വിശ്വസിക്കാനാവില്ല...

അന്ന്‌ തിങ്കള്‍, സുബഹ്‌ ജമാഅത്തും കഴിഞ്ഞ്‌ പുതിയ ബ്ലോക്കിലെ തന്റെ റൂമിലേക്ക്‌ തിരിച്ചെത്തി പിന്നെ പതിവ്‌ വിര്‍ദുകള്‍. ശേഷം ഒഴിവ്‌ സമയം മുഴുവന്‍ കിതാബിന്റെ ഉള്ളറകളിലേക്കിറങ്ങി അതുല്യ മുത്തുകള്‍ ശേഖരിക്കുന്ന പതിവുശൈലി തുടര്‍ന്നു. സമയം 7 മണി കഴിഞ്ഞു. കിതാബ്‌ അടച്ച്‌വെച്ചു. ഇനി ക്ലാസിലേക്ക്‌ വരാനുള്ള തയ്യാറെടുപ്പുകള്‍. 10 മിനുട്ട്‌ മുമ്പ്‌ തന്നെ എല്ലാ ദിവസത്തെപ്പോലെ അന്നും ഇസ്‌താദ്‌ തന്റെ കട്ടിലില്‍ തല കുനിച്ചിരുന്നു. സമയം 7.28 ആയതെയുള്ളൂ, റൂമില്‍ നിന്നിറങ്ങി നേരേ മുത്വവ്വല്‍ സാനിയുടെ സബ്‌ഖ്‌ ഹാളിലേക്ക്‌ നടക്കാനൊരുങ്ങുമ്പോള്‍ ബെല്ല്‌ മുഴങ്ങി. മെല്ലെ ഉസ്‌താദ്‌ സബ്‌ഖ്‌ ഹാളിനടുത്തെത്തി എല്ലാവരും ആദരവോടെ എഴുന്നേറ്റ്‌ നിന്നു. പതിഞ്ഞ സ്വരത്തില്‍ വിദ്യാര്‍ഥികളോട്‌ സലാം ചൊല്ലി പീഠത്തിലേക്ക്‌ കയറി കസേരയിലിരുന്ന്‌ പതിവുപോലെ ഹാജര്‍ പട്ടികയെടുത്ത്‌ വിളി തുടങ്ങി. ഓരോ നമ്പറും സസൂക്ഷ്‌മം പറഞ്ഞ്‌ ഓരോരുത്തരുടെയും...

അവസാന അഭിമുഖം ചന്ദ്രികക്ക്‌

     പഴയകാലത്തിന്റെ റമസാന്‍കാഴ്‌ചകള്‍ തേടിയാണ്‌ കാളമ്പാടി അരീക്കത്ത്‌ വീട്ടിലേക്ക്‌ ചെന്നത്‌. വലിയ പണ്ഡിതന്റെ ലളിതജീവിതം അടയാളപ്പെടുത്തിയ വഴികള്‍. മാറ്റമില്ലാത്ത ഉമ്മറപ്പടികള്‍. ചാരുകസേരയില്‍ `സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌’ എന്ന വലിയ പു സ്‌തകത്തിലേക്ക്‌ കണ്ണുംനട്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. തോളില്‍ പാതി തൂങ്ങി പച്ചനിറമുള്ള ഒല്ലി. തലയില്‍ ശുഭ്രവസ്‌ത്രത്തിന്റെ കെട്ട്‌. പുസ്‌തകത്തില്‍നിന്ന്‌ തല ഉയര്‍ത്തിയപ്പോള്‍ കാര്യമറിയിച്ചു. പഴയകാലത്തെ നോമ്പുവിശേഷങ്ങള്‍ വേണം.  സമൂഹത്തിന്‌ മുന്നില്‍ തലയെടുപ്പോടെ സംസാരിക്കുന്ന പണ്ഡിതശ്രേഷ്‌ഠന്‍ ഓര്‍മ്മകളിലേക്ക്‌ തലചരിച്ചു. റമസാനിന്റെ തലേന്നാളായിരുന്നെങ്കിലും തിരക്കുകൂട്ടാതെ ഓര്‍ത്തെടുത്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും താല്‍പര്യത്തോടെ പറഞ്ഞുതുടങ്ങി. 1930-40 കാലഘട്ടത്തിലെ മലപ്പുറത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. സ്‌കൂളുകള്‍,...

Thursday, May 16, 2013

ആശുപത്രിയിലെ അന്ത്യനിമിഷങ്ങള്‍

     2012 ഒക്‌ടോബര്‍ 2 ന്‌ സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിക്കുന്നത്‌; കാളമ്പാടി ഉസ്‌താദ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്‌.... ഉടനെ ജാമിഅയിലേക്ക്‌ ബന്ധപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അതിവേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓടിക്കിതച്ച്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഐ.സി.യു.വില്‍ വെന്റിലേറ്ററിലാണെന്ന്‌ അറിയുന്നത്‌. അകത്തു പോയി കാണാന്‍ അധികൃതര്‍ അനുവാദം തന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനിഷേധ്യനായ അമരക്കാരന്‍ ശാന്തമായി ഉറങ്ങുന്നതുപോലെ. ഈ അവസ്ഥയില്‍ റൂമിലേക്ക്‌ വിട്ടുതന്നുകൂടെ എന്ന്‌ ഞാനും അസീസ്‌ ഫൈസിയും കൂടി ഡോക്‌ടറോട്‌ കെഞ്ചിനോക്കി. രണ്ട്‌ റിസല്‍ട്ടുകൂടി കിട്ടാനുണ്ടെന്നും നേരിയ പ്രതീക്ഷക്ക്‌ വകയുണ്ടെന്നുമാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. പിന്നെയും അര മണിക്കൂറോളം ഇഴഞ്ഞുനീങ്ങി. പുറത്തേക്ക്‌ വന്ന ഡോക്‌ടറുടെ...

കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍: പണ്ഡിതശ്രേഷ്ഠന്‍

ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്‍മാര്‍ക്ക്‌ ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്‌. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത്‌ മുഹമ്മദ്‌ മുസ്ല്യാരാണ്‌. കേരള മുസ്ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്‌. പഴമ, എളിമ, വിനയം എന്നിവയെല്ലാം ഒത്തുചേര്‍ന്ന ഇസ്ലാമികമഹിതമായ സ്വഭാവഗുണങ്ങളെല്ലാം പരിലസിക്കുന്ന വലിയ മനുഷ്യനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍. എത്ര...

ഗുരുനാഥന്‍മാരുടെ ഗുരുവര്യന്‍

     സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ഉന്നത മതപണ്ഡിതനുമായിരുന്ന കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്‌ടമാണ്‌. പ്രക്ഷുബ്‌ദമായ സമകാലിക സമൂഹത്തില്‍ നേരും നെറിയും വ്യക്തമാക്കി കൊടുക്കാന്‍ കഴിവും സാമൂഹികാംഗീകാരവുമുണ്ടായിരുന്ന ഒരു അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്നു മഹാനവര്‍കള്‍. മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെയും ആഴിയിലേക്ക്‌ ഊളിയിട്ടിറങ്ങി അഗാധജ്ഞാനം നേടിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ ഗുരുനാഥന്‍മാരുടെ ഗുരുവര്യനായിരുന്നു. 1934ല്‍ മലപ്പുറം കാളമ്പാടിയിലെ അരിക്കത്ത്‌ അബ്‌ദുറഹിമാന്‍ ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി ജനിച്ച മഹാന്‍ കുട്ടിക്കാലത്ത്‌ തന്നെ മതപഠന രംഗത്തേക്ക്‌ പ്രവേശിച്ചു. അക്കാലത്തെ അത്യുന്നത പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച മുഹമ്മദ്‌ മുസ്‌ലിയാര്‍ തന്റെ ബുദ്ധിവൈഭവം കൊണ്ടും അധ്വാന ശീലം കൊണ്ടും...

കാളമ്പാടി ഉസ്‌താദിന്റെ യാത്ര

സമസ്‌തയുടെ പ്രസിഡന്റല്ലേ, ഇനി പഴയതു പോലെ പറ്റില്ല. കാളമ്പാടി ഉസ്‌താദിനു യാത്രകളൊരുപാടുണ്ടാകും. തിരക്കു വര്‍ധിക്കും. പല സദസ്സിലും ഒഴികഴിവില്ലാതെ എത്തേണ്ടിവരും. പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ പോംവഴി നിര്‍ദേശിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനു സഞ്ചരിക്കാന്‍ ഒരു കാര്‍ വാങ്ങുക. യോഗം പിരിഞ്ഞ ശേഷം ഉമറലി ശിഹാബ്‌ തങ്ങളുടെ തിരക്കൊഴിയാന്‍ കാത്തുനിന്നു കാളമ്പാടി ഉസ്‌താദ്‌. അതീവ വിനയത്തില്‍ തങ്ങളോടു പറഞ്ഞു: കാറൊക്കെ കൊണ്ടുനടക്കല്‍ വലിയ ഭാരമല്ലേ. തങ്ങള്‍ ഒന്നും വിചാരിക്കരുത്‌. നമ്മക്കത്‌ വേണ്ടാന്നു വെച്ചാലോ? ആ അഭ്യര്‍ത്ഥനയുടെ ആത്മാര്‍ത്ഥയില്‍ കാര്‍ പദ്ധതി റദ്ദാക്കപ്പെട്ടു. കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ എന്ന വയോധികനായ പണ്ഡിതന്‍ മലപ്പുറം കാവുങ്ങല്‍ ജങ്‌ഷനില്‍ ബസ്‌ കാത്തുനില്‍ക്കുന്ന പതിവു തുടര്‍ന്നു. പില്‍ക്കാലത്ത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടി തുടങ്ങിയപ്പോള്‍ സയ്യിദ്‌...

Page 1 of 712345Next